കക്കാടംപൊയിൽ: വിദ്യാദാനത്തിന്റെ 53 വർഷങ്ങൾ പിന്നിട്ടുകൊണ്ട് ജി എൽ പി സ്കൂൾ കക്കാടംപൊയിൽ വാർഷികം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജയരാജൻ വി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ചു.


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി. മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ചടങ്ങിൽ പ്രിയ മോൾ കെ. എം. സ്കൂളിന്റെ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
2023 അധ്യയന വർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

കുന്നമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മനോജ് കുമാർ, സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പി ജെ, ഒ. എ. സോമൻ, അജയൻ വല്ല്യാട്ടുകണ്ടത്തിൽ എന്നിവർ സംസാരിച്ചു. പി ടി. എ പ്രസിഡന്റ് ദിലീപ് ഓരത്തേൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post