തിരുവമ്പാടി : 
തിരുവമ്പാടി പഞ്ചായത്തിൽ, ജൽ ജീവൻ പദ്ധതിക്കായി 'കുത്തിപ്പൊളിച്ച റോഡുകൾ - റീ ടാർ ചെയ്യാത്തതിനെതിരെ
പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്താൻ  എൽ ഡി എഫ് പഞ്ചായത്തു കമ്മറ്റി യോഗം തീരുമാനിച്ചു.
ഓരോ പഞ്ചായത്തിലേയും ജൽ ജീവൻ പദ്ധതിയുടെ നിയന്ത്രണച്ചുമതല - അതതു ഗ്രാമ പഞ്ചായത്തിനാണെന്നിരിക്കെ- തിരുവമ്പാടി ഗ്രാമപഞ്ചായത്തു ഭരണ സമിതി, കരാറുകാരനെക്കൊണ്ട് സമയബന്ധിതമായി റീ ടാറിംഗ് പൂർത്തീകരിക്കുന്നതിനു നാളിതുവരെയായി ഒരിടപെടലും നടത്തിയിട്ടില്ല.

വാഹനങ്ങൾ മാത്രമല്ല - കാൽനടയാത്രക്കു പോലും പറ്റാത്ത വിധത്തിൽ പഞ്ചായത്തിലെ റോഡുകളാകെ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.

യോഗത്തിൽ വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷനായി.

ജോളി ജോസഫ്, സി ഗണേഷ്‌ ബാബു, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി,  പി സി ഡേവിഡ്‌, കെ.ഫൈസൽ,  കെ കെ നിസ്താർ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم