കണ്ണോത്ത് : വയനാട് ജില്ലയിൽ വന്യ മൃഗങ്ങളാൽ കൊല്ലപ്പെടുന്ന കർഷകരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ചും രൂക്ഷമായ വന്യ മൃഗ ശല്ല്യത്തിനെതിരെയും കണ്ണോത്ത് സെൻ്റ്.
മേരീസ് ചർച്ച്  എ കെ സി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും യോഗവും ഇടവക വികാരി റവ.ഫാദർ അഗസ്റ്റ്യൻ ആലുങ്കൽ ഉത്ഘാടനം നിർവ്വഹിച്ചു.

വർദ്ധിച്ചു വരുന്ന വന്യമൃഗ ആക്രമണവും കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും സാധാരണ കർഷകരുടെയും കർഷക തൊഴിലാളികളുടെയും നിലനിൽപ്പിനെ ബാധിച്ചിരിക്കുന്നത് സംസ്ഥാന, കേന്ദ്ര സർക്കാരുകളും വനം ഉദ്യോഗസ്ഥരും തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

   അസി.വികാരി ഫാദർ ജോൺ കച്ചാപ്പള്ളിൽ, മാത്യു ചെമ്പോട്ടിക്കൽ, ബാബു ചേണാൽ, മാത്യു അറുകാക്കൽ, സജി പുതിയവീട്ടിൽ, തങ്കച്ചൻ ഇടപ്പാട്ട്, അഗസ്റ്റ്യൻ പുളിക്കകണ്ടം, തങ്കച്ചൻ കല്ലംപ്ലാക്കൽ എന്നിവർ പ്രതിക്ഷേധ റാലിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post