ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ആരംഭിച്ച പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ ത്രിദിന മഡ് ഫുട്‌ബോൾ മൽസരങ്ങൾക്ക് തുടക്കമായി.റൊയാഡ് ഫാം ഹൗസ് വയലിൽ ആദ്യ ദിനത്തിൽ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രദർശന മൽസരമാണ് അരങ്ങേറിയത്.കൂടത്തായ് സെന്റ് മേരീസ് സ്കൂൾ ടീം പ്രദർശന മൽസരത്തിൽ ജേതാക്കളായി.ആവേശത്തിരയിളക്കിയ മൽസരങ്ങൾ മണിക്കൂറുകൾ നീണ്ടു നിന്നു.ഇന്നും നാളെയും(ശനി,ഞായർ) വൈകു:3.30 മണി മുതൽ ആരംഭിക്കുന്ന മൽസരത്തിൽ പ്രമുഖ ടീമുകൾ അണി നിരക്കും.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,യു.കെ.അബു ഹാജി,സി.പി.ഉണ്ണി മോയി,പി.പി.ജുബൈർ കൂടത്തായി,അഷ്‌റഫ് കാക്കാട്ട്(റൊയാഡ്),ഡോ:എം.ഫവാസ്,സൂപ്പർ സൗദ ടീച്ചർ എന്നിവർ സംസാരിച്ചു.സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ് സ്വാഗതവും കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഫോട്ടോ:കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ നടന്ന മഡ് ഫുട് ബോൾ പ്രദർശന മൽസരം.
إرسال تعليق