തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ,വികസന സ്ഥിരംസമിതി അധ്യക്ഷ ലിസി മാളിയേക്കൽ, വാർഡ് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,ഡോ. ഹക്കീം , ഡോ. ഗോകുൽ ,പി ആർ ഒ അശ്വതി വിപി
എന്നിവർ സംസാരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷമീർ പി.പി, മനീഷ യു കെ , ശരണ്യ ചന്ദ്രൻ, ജെ പി എച്ച് എൻ ലിംന ,എംഎൽഎസ് പി അഞ്ജന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
إرسال تعليق