ഓമശ്ശേരി: ഗ്രാമീണ മേഖലകളിൽ തെരുവ് വിളക്കുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റ്രീറ്റ് മെയിൻ ലൈൻ വലിക്കുന്നതിന് ഓമശ്ശേരി പഞ്ചായത്തിന് എം.കെ.രാഘവൻ എം.പി.അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച സ്റ്റ്രീറ്റ് മെയിൻ ലൈൻ പദ്ധതിയുടേയും പഞ്ചായത്ത് ഭരണ സമിതി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വകയിരുത്തിയ നാലര ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകളുടേയും ഉൽഘാടനം എം.കെ.രാഘവൻ എം.പി.നിർവ്വഹിച്ചു.ഓമശ്ശേരി കെ.എസ്.ഇ.ബി.സെക്ഷൻ പരിധിയിലാണ് സ്റ്റ്രീറ്റ് മെയിൻ ലൈൻ സ്ഥാപിച്ചത്.
പുത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ, ഓമശ്ശേരി സെക്ഷൻ കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എഞ്ചിനീയർ കെ.ബിനേഷ്,പി.പി.കുഞ്ഞായിൻ,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ സ്റ്റ്രീറ്റ് മെയിൻ ലൈനും തെരുവ് വിളക്കുകളും എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്യുന്നു.
إرسال تعليق