വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ നേതൃത്വത്തിൽ വേനപ്പാറയിൽ നടന്ന പ്രാദേശിക പി ടി എ യോഗം ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരിഓമശ്ശേരി
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപിസ്കൂളിൻ്റെ നേതൃത്വത്തിൽ വേനപ്പാറയിൽ എം പി ടി എ വൈസ് പ്രസിഡൻ്റ് പി വി സബീനയുടെ വീട്ടിൽ വെച്ച് പ്രാദേശിക പി ടി എ യോഗവും മികവുത്സവവും സംഘടിപ്പിച്ചു.
സ്കൂൾ പ്രവർത്തനങ്ങളിലുള്ള സാമൂഹ്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വിദ്യാലയമികവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പ്രാദേശിക പ്രാദേശിക പി ടി എ യോഗവും മികവുത്സവങ്ങളും ആരംഭിച്ചിട്ടുള്ളത്.
വേനപ്പാറ യു പി സ്കൂളിൻ്റെ കലാകായിക ശാസ്ത്രമേളകളിലെ വിജയങ്ങൾ എൽ എസ് എസ് ,യു എസ് എസ്, ന്യൂമാത്സ്, സംസ്കൃതം അറബിക്, ഉറുദു സ്കോളർഷിപ്പുകളിലെയും മറ്റ് മത്സരങ്ങളിലെയും വിജയങ്ങളിലൂടെ പഠന രംഗത്തുണ്ടായ മുന്നേറ്റം ഭൗതിക സാഹചര്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളുമെല്ലാം പൊതു സമൂഹത്തിന് വിലയിരുത്താൻ കഴിയുന്ന വിധത്തിലാണ് പ്രാദേശികമായ മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നത്. അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനവും നടത്തി.
വേനപ്പാറ അങ്ങാടിക്കു സമീപം കൂടിയ യോഗം ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡൻ്റ് തോമസ് ജോൺ പി ടി എ ഭാരവാഹികളായ ഭാവന വിനോദ് ,പി വി സബീന, ആൻ്റണി ഫ്രാൻസീസ് അധ്യാപകരായ സി കെ ബിജില ,എബി തോമസ്, സുനീഷ് ജോസഫ് വിദ്യാർഥി പ്രതിനിധി ഡെലീഷ റാബിയ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Post a Comment