ഉപജില്ലാ കായികമേളയിൽ വിജയം നേടി വേനപ്പാറ യു പി സ്കൂൾ


ഓമശ്ശേരി :
പുല്ലൂരാംപാറയിൽ നടന്ന എൽപി - യുപി കായിക മേളയിൽ സെക്കൻ്റ് റണ്ണറപ്പും എൽ പി മിനി ഗേൾസ് ഓവറോൾ ചാമ്പ്യൻഷിപ്പും വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ മികവ് തെളിയിച്ചു.
അഫ്രിൻസബ എന്ന വിദ്യാർഥിനി വ്യക്തിഗത ചാമ്പ്യനായി.


മുക്കം നഗരസഭാതല സ്പോട്സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളാണ് ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തത്.
റബിയ ഫിദ, ആയിഷ , അഫ്നാൻ പി,ആവണി പി ആർ , ഫാത്തിമസഹറ എം കെ, ഫാത്തിമ നസ്നീൻ കെ എന്നീ വിദ്യാർഥികളാണ് ഉപജില്ലാതലത്തിൽ മത്സരിച്ച് വിജയം നേടിയത്.
വിജയികളായ വിദ്യാർഥികൾക്ക് അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ചേർന്ന് സ്കൂളിൽ സ്വീകരണം നൽകി.

Post a Comment

Previous Post Next Post