തിരുവമ്പാടി :
തോട്ടത്തിൻ കടവ്
സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് 6 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ഓമശ്ശേരി - തിരുവമ്പാടി റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ മുഖേന നിർവ്വഹിച്ചു. 


യോഗം ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, ഡെ. ചെയർപേഴ്സൺ കെ. പി ചാന്ദ്നി,കൗൺസിലർമാരായ പ്രജിത പ്രദീപ്, ഗഫൂർ കല്ലുരുട്ടി,നൗഫൽ മല്ലശേരി,സത്യനാരായണൻ മാസ്റ്റർ,വേണു കല്ലുരുട്ടി, സി എ പ്രദീപ്, ടാർസൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم