തിരുവമ്പാടി: ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് സാന്ത്വന കേന്ദ്രത്തിൻ്റെ ജൈവ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവ് തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ വിതരണം നടത്തി.പെരുവാട്ടിൽ പാടത്ത് ഒരു ഏക്കറയോളം സ്ഥലത്താണ് പൊതുവേദിയുടെ സഹായത്തോടെ സാന്ത്വന കേന്ദ്രത്തിൻ്റെ ജൈവകൃഷി. കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്കാണ് വെണ്ട, പയർ, ചീര, കക്കിരി, വെള്ളരി, കുമ്പളം, പച്ചമുളക് എന്നിവ വിതരണം നടത്തിയത്.
പച്ചക്കറി വിതരണത്തിന് ബഷീർ വായോളി, സി കെ ഷംനാദ് നേതൃത്വം നൽകി.
إرسال تعليق