തിരുവമ്പാടി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ തമ്പലമണ്ണയിൽ പിക്കപ്പ് മറിഞ്ഞു. ഇലഞ്ഞിക്കൽ അമ്പലത്തിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്.
കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് സംരക്ഷണ റാമ്പിൽ ഇടിക്കുകയും തുടർന്ന് സൈഡിൽ നിർമ്മിച്ചിരുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലേക്ക് മറിയുകയും സംരക്ഷണഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയും ചെയ്തു.
ഡ്രൈവറും ക്ലീനറും രണ്ടുപേർ ഉണ്ടായിരുന്നത് സാരമായ പരിക്കുകൾ ഇല്ല .
إرسال تعليق