തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിൽവെച്ച് വനിതാദിനം ആചരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീകളുടെ നേട്ടങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി കോളനിയിലെ മുതിർന്ന വനിതകളായ നങ്ങി, ശാന്ത, വെള്ളിച്ചി എന്നിവർക്ക് മെഡിക്കൽ ഓഫീസർ ഡോ. കെവി പ്രിയ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
'സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക ' എന്ന വിഷയത്തിൽ ബോധവൽക്കരണവും നടത്തി.
ചടങ്ങിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ജെസ്സിസെബാസ്റ്റ്യൻ , വിജിമോൾ എംജി, ആൻ ടി ജെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ മനീഷ , എംഎൽഎസ് പി സീന തോമസ്, ഫാർമസിസ്റ്റ് നിയാസ് ,ആശ വർക്കർ സെൽമ എന്നിവർ സംസാരിച്ചു.
إرسال تعليق