തിരുവമ്പാടി:
രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പല ജില്ലകളിലായി എട്ട് മനുഷ്യ ജീവനുകളാണ് വന്യമൃഗങ്ങളാൽ കൊലചെയ്യപ്പെട്ടത്. ജില്ലയിലെ ജനവാസ മേഖലകളിൽ കാട്ടാന, കാട്ട് പോത്ത് ,പുലി, പന്നി എന്നിവ തമ്പടിച്ചിരിക്കുകയാണ്.
ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം ഉണ്ടാക്കിയില്ലങ്കിൽ നാട്ടിൽ ഇനിയും നിരവധി ജീവനുകൾ നമുക്ക് നഷ്ടമാകും. 
കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയും വനം മന്ത്രിയും ഭരിക്കുന്ന ഒരു സർക്കാർ നിലവിൽ ഉള്ളത്.


വനം മന്ത്രി എ.കെ ശശീന്ദ്രൻ്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. 

മുഖ്യമന്ത്രിയും വനം മന്ത്രിയും മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്ന് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ കുര്യച്ചൻ, എ.സി ബിജു, പി.സിജു, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് , ഹനീഫ ആച്ചപ്പറമ്പിൽ , സജി കൊച്ച്പ്ലാക്കൽ, ജോർജ് പാറെക്കുന്നത്ത്, ലിസ്സി മാളിയേക്കൽ, സുന്ദരൻ എ. പ്രണവം, രാമചന്ദ്രൻ കരിമ്പിൽ, രാജു പൈമ്പള്ളിൽ, ടി.എൻ സുരേഷ്, മറിയാമ്മ ബാബു, ബാബു മുത്തേടത്ത്, ഷാജി പൈയ്യടി, പുരുഷൻ നെല്ലിമുട്ടിൽ, സോമി വെട്ട്കാട്ടിൽ , സോണി മണ്ഡപം ,അബ്രഹാം വടയാറ്റ്കുന്നോൽ, ബിജു വർഗ്ഗീസ്, തനുദേവ്, ഷാജി പറയംകുഴി പ്രസംഗിച്ചു.


Post a Comment

Previous Post Next Post