കൂടരഞ്ഞി :
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി ആന്റ് യു.പി സ്കൂളിന്റെ പഠനോത്സവം അറിവുകളുടെയും കഴിവുകളുടെയും ഉത്സവമായി മാറി.
വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പഠനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. കവിയും ഗാനരചയിതാവുമായ കൂമ്പാറ ബേബി മുഖ്യാതിഥിയായി പങ്കെടുക്കുകയും കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.
പ്രധാനധ്യാപകരായ കെ.യു ജെസി, ജിബിൻ പോൾ പി.ടി.എ പ്രസിഡന്റുമാരായ സാബു കരോട്ടേൽ, ബേബി എം.എസ്, സി.പ്രിൻസി പി.ടി എന്നിവർ സംസാരിച്ചു. സ്കിറ്റുകൾ, കവിത, കഥ പറയൽ, കൊറിയോഗ്രാഫി, പുസ്തക പരിചയം, വായന, കടങ്കഥാ കേളി, പരീക്ഷണങ്ങൾ, ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം, ഗണിതപ്പാട്ടുകൾ, ഗണിത കേളികൾ, ഡാൻസ് തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടത്തി.
ബൈജു എമ്മാനുവൽ, ബിൻസ് പി.ജോൺ, ഡോണ ജോസഫ്, റസീന.എം, ബോബി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment