വേളംകോട് :
സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ മരിയ തെരേസിനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.
ബത്തേരി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ മദർ തേജസ് എസ് ഐ സി അധ്യക്ഷത വഹിച്ചു.
മൂന്നു പതിറ്റാണ്ട് അധ്യാപനം നടത്തിയ സിസ്റ്റർ മരിയ തെരേസിനെ ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ചെയ്ത സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി റിപ്പോർട്ട് അവതരിപ്പിച്ചു.
AEO വിനോദ് പി,അലക്സ് തോമസ്, സിബി ചിരണ്ടായത്ത്,എൽസി ജോബി, ഗ്ലാഡിസ് പോൾ, സിസ്റ്റർ നവീന,MPTA പ്രസിഡന്റ് ഷംന പി.,അക്സൽ റൂബി, ബ്രിന്റോ റോയ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് നടത്തിയ കലാസന്ധ്യയോടൊപ്പം ചിത്രപ്രദർശനം, കരാട്ടെ പ്രദർശനം എന്നിവയും നടത്തി.
إرسال تعليق