ഓമശ്ശേരി: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) 53ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായുള്ള ഓമശ്ശേരി ഡിവിഷന്‍ സമ്മേളനം സമാപിച്ചു .

ഇന്ന് വൈകീട്ട് 4:30 ന് ഓമശ്ശേരിയിൽ വെച്ച് നടന്ന പരിപാടിയിൽ ഡിവിഷനിലെ 44യൂണിറ്റുകളില്‍ നിന്ന്  വിദ്യാര്‍ഥികള്‍  സംബന്ധിച്ചു.
വിദ്യാര്‍ഥികളിലെ നന്മയെയും ശരികളെയും ഉയര്‍ത്തിക്കാണിക്കുന്ന തരത്തില്‍ 'സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി, ശരികളുടെ ആഘോഷം' എന്ന പ്രമേയത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവിഷൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. 'സേ നോ, ലെറ്റ്സ് ഗോ' മാരത്തോണുകള്‍, വോയ്‌സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പള്‍സ്, സോഷ്യല്‍ സര്‍വേ, സ്ട്രീറ്റ് പാര്‍ലിമെന്റ്, കേരള കണക്ട് തുടങ്ങിയ പ്രോഗ്രാമുകളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷം ലഹരി വിരുദ്ധ ആക്ടിവിസ്റ്റുകളെയാണ് എസ് എസ് എഫ് സമൂഹത്തിന് സമര്‍പ്പിക്കുന്നത്.   സമൂഹത്തില്‍ നിന്ന് ലഹരിയുടെ വിപാടനത്തിനായുള്ള എല്ലാ ശ്രമങ്ങളും എസ് എസ് എഫ് ആവിഷ്‌കരിക്കുന്നുണ്ട്.ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി യുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് കൊടുവള്ളി സോൺ ജന. സെക്രട്ടറി ഒ.എം ബഷീർ സഖാഫി  ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗം അനീസ്.ജി മുക്കം, സിറാജ് സഖാഫി വിഷയവതരണം നടത്തി.

റാഷിദ്‌ പുല്ലാളൂർ,ഇസ്ഹാഖ് മാസ്റ്റർ അമ്പലക്കണ്ടി, മജീദ് പുത്തൂർ സംസാരിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി റഹീം സഖാഫി പാമ്പിഴഞ്ഞപാറ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم