കാഞ്ഞങ്ങാട്:
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി പെൺകുട്ടിയുടെ തിരോധാനക്കേസിൽ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ് ആണ് പിടിയിലായത്.
ക്രൈം ബ്രാഞ്ച് ഐ.ജി പി. പ്രകാശിന്‍റെ നിർദേശത്തെ തുടർന്ന് എസ്.പി പ്രജീഷ് തോട്ടത്തിൽ, ഡി.വൈ.എസ്.പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മടിക്കേരിയിൽ നിന്നുമാണ് പ്രതി പിടിയിലായത്. പ്രതിയെ അന്വേഷണ സംഘം കാഞ്ഞങ്ങാട് തെളിവെടുപ്പിനെത്തിച്ചു.
പെൺകുട്ടിയെ കൊന്ന് പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയെങ്കിലും തെളിവ് ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല. പാണത്തൂർ പുഴയിൽനിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തിയിരുന്നു. ഡി.എൻ.എ ടെസ്റ്റ് നടത്തിയാണ് കാണാതായ പെൺകുട്ടിയുടേതാണെന്ന് തെളിഞ്ഞത്.
Post a Comment