കോടഞ്ചേരി : 
വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഫോക്കസ് പോയിന്റ് 2024 തുടർപഠനം SSLC യ്ക്കു ശേഷം എന്ന വിഷയത്തിൽ പത്താം ക്ലാസ്സ്‌ പാസ്സായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.


മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ടീച്ചർ ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു.

തുടർന്ന് സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റിക്സ് വിഭാഗങ്ങളുടെ തുടർപഠന സാധ്യതകൾ, വിവിധ തൊഴിൽ മേഖലകൾ, സാധ്യതകൾ
എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് കോഓർഡിനേറ്ററും കെമിസ്ട്രി അദ്ധ്യാപികയുമായ ലിമ കെ ജോസ് ക്ലാസ്സ് നയിച്ചു.

പ്ലസ് വൺ അഡ്മിഷനുമായുള്ള സുപ്രധാന വിവരങ്ങൾ, വിവിധ ഇനം ക്വാട്ടകളിലേക്കുള്ള അഡ്മിഷൻ, ഹയർ സെക്കന്ററി ഏകജാലകം അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവിഷയങ്ങളിൽ ഇക്കണോമിക്സ് അദ്ധ്യാപകനും സ്കൗട്ട്സ് മാസ്റ്ററുമായ ജിൻസ് ജോസ് രക്ഷിതാക്കളും വിദ്യാർത്ഥികളുമായി സംവദിച്ചു.

ഏകദേശം നൂറോളം പേർ പങ്കെടുത്ത  പ്രസ്തുത പരിപാടി രക്ഷിതാക്കളുടെയും സംശയ നിവാരണത്തോടെ അവസാനിച്ചു.  ഓറിയന്റേഷൻ ക്ലാസ്സ്‌ ഏറെ പ്രയോജനപ്രദമായെന്നു ഏവരും അറിയിക്കുകയും സ്കൂൾ മാനേജ്മെന്റിനും സ്റ്റാഫിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ അദ്ധ്യാപകർ അനധ്യാപകർ, എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post