തിരുവനന്തപുരം: 
2024-25 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ സംസ്ഥാനത്ത്. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലുമണി മുതൽ ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലും pareekshabhavan.kerala.gov.in/, keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്. 2964 സെന്ററുകളിലായി 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.

സം​സ്ഥാ​ന​ത്തെ 2964ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ള്‍ഫിെ​ല ഏ​ഴും കേ​ന്ദ്ര​ങ്ങ​ളി​ലാ​യാണ് എ​സ്.​എ​സ്.​എ​ല്‍.​സി/​ ടി.​എ​ച്ച്.​എ​സ്.​എ​ല്‍.​സി/ എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക​ൾ​ നടത്തിയത്. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ൽ 1,42,298ഉം ​എ​യ്ഡ​ഡി​ൽ 2,55,092 ഉം ​അ​ണ്‍ എ​യ്​​ഡ​ഡി​ൽ 29,631ഉം ​കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​ക്കി​രു​ന്ന​ത്. ഗ​ള്‍ഫി​ൽ 682ഉം ​ല​ക്ഷ​ദ്വീ​പി​ൽ 447ഉം ​പേർ പ​രീ​ക്ഷ എ​ഴു​തി.

Post a Comment

أحدث أقدم