ഓമശ്ശേരി:വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ അമ്പലക്കണ്ടിയിൽ സംഘടിപ്പിച്ച 'ഹാർട്ട്‌ ടു ഹാർട്ട്‌' സ്നേഹ സംഗമം ശ്രദ്ദേയമായി.അമ്പലക്കണ്ടി എട്ടാം വാർഡിലെ 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ  രക്ഷിതാക്കളുമാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌.നേരത്തെ ഗൂഗിൾ ഷീറ്റ്‌ വഴി രജിസ്റ്റർ ചെയ്ത 100 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സംബന്ധിച്ച 'സെഷൻ ഫോർ പാരന്റ്സ്‌ ആന്റ്‌ സ്റ്റുഡൻസ്‌' ശ്രോതാക്കൾക്ക്‌ നവോന്മേഷം പകർന്ന നവ്യാനുഭവമായി മാറി.

അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തിൽ നടന്ന 'ഹാർട്ട്‌ ടു ഹാർട്ട്‌' സെഷൻ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സോഫ്റ്റ്‌ സ്കിൽ ട്രൈനർ പി.കെ.എം.അനസ്‌ ക്ലാസിന്‌ നേതൃത്വം നൽകി.പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര എന്നിവർ വിഷയമവതരിപ്പിച്ചു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പി.സുൽഫീക്കർ മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഇ.കെ.ആയിഷ നൗറിൻ പ്രാർത്ഥനാ ഗീതം ആലപിച്ചു.

മുൻ വാർഡ്‌ മെമ്പർമാരായ കെ.എം.കോമളവല്ലി,കെ.ടി.മുഹമ്മദ്‌,ഫാത്വിമ വടിക്കിനിക്കണ്ടി,വിവിധ സംഘടനാ പ്രതിനിധികളായ പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,കെ.പി.ഹംസ,ടി.ശ്രീനിവാസൻ,ഡോ:ടി.അലി ഹുസൈൻ വാഫി,ടി.പി.ജുബൈർ ഹുദവി,ഡോ:യു.അബ്ദുൽ ഹസീബ്‌,വി.സി.അബൂബക്കർ ഹാജി,തടായിൽ അബു ഹാജി,വി.സി.ഇബ്രാഹീം,സി.വി.ഹുസൈൻ,പി.പി.നൗഫൽ,യു.കെ.ഷാഹിദ്,ബഷീർ മാളികക്കണ്ടി ‌ എന്നിവർ പ്രസംഗിച്ചു.ദേശീയ ഗാനാലാപനത്തോടെയാണ്‌ മൂന്ന് മണിക്കൂർ നീണ്ടു നിന്ന 'ഹാർട്ട്‌ ടു ഹാർട്ട്‌' സംഗമം സമാപിച്ചത്‌. ലഹരിയുൾപ്പടെയുള്ള തിന്മകൾ അരങ്ങ്‌ വാഴുന്ന വർത്തമാന കാലത്ത്‌ രക്ഷിതാക്കൾക്കും കുട്ടികൾക്കും കടമയും ബാദ്ധ്യതയും ബോദ്ധ്യപ്പെടുത്തുന്നതിനും ജീവിത വിജയത്തിനുള്ള വഴികൾ തുറന്നു കൊടുക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടിയാണ്‌ 'ഹേർട്ട്‌ ടു ഹേർട്ട്‌' സംഗമം വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ വാർഡ്‌ വികസന സമിതി സംഘടിപ്പിച്ചത്‌.

ഫോട്ടോ:അമ്പലക്കണ്ടിയിൽ സംഘടിപ്പിച്ച ഹാർട്ട്‌ ടു ഹാർട്ട്‌ സ്നേഹ സംഗമം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post