തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായ തർക്കത്തിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ലിൻ്റോ ജോസഫ് എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

തിരുവമ്പാടിയുടെ മതേതര സ്വഭാവത്തിന് കളങ്കം വരുത്തുന്ന തരത്തിൽ യാതൊരു ഇടപെടലും ഉണ്ടാവരുത് എന്ന് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ ലിൻ്റോ ജോസഫ് എംഎൽഎ ക്ക് പുറമെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി കെഎം , ലിസി മാളിയേക്കൽ , ബാബു പൈക്കാട്ടിൽ, ഫിറോസ്‌ഖാൻ,തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ ഇ കെ,റോബർട്ട് നെല്ലിക്കതെരുവിൽ,ഗണേശ്ബാബു തുടങ്ങിയവർ സംസാരിച്ചു.

സർവ്വകക്ഷി നേതൃത്വത്തിൽ ഇരു കക്ഷികളെയും വിളിച്ചു ചേർത്ത് നാളെ തന്നെ നിലവിൽ ഉണ്ടായ വിഷയങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് തീരുമാനിച്ചു.

Post a Comment

Previous Post Next Post