വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുക്കുന്ന എൻ സി ഇ ആർ ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ നടക്കും. എൻ സി ഇ ആർ ടിയുടെ ചരിത്ര നിഷേധം സംബന്ധിച്ച കേരളത്തിന്‍റെ എതിർപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ അറിയിക്കും. ചരിത്ര സംഭവങ്ങൾ വെട്ടി മാറ്റുന്നത് രാജ്യത്തിന്റെ ഫെഡറലിസത്തിന് വിരുദ്ധമാണെന്ന് മന്ത്രിചൂണ്ടി കാണിച്ചിരുന്നു.
അതേ സമയം എസ് എസ് കെ ക്ക് ലഭിക്കുവാനുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവച്ച നടപടി ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ശേഷം മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനമായി കൂടിക്കാഴ്ച നടത്തും.
പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സംഭവങ്ങൾ വെട്ടിമാറ്റുന്നത് നീതീകരിക്കാൻ ആവില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. കുട്ടികൾ യഥാർഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്കു കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എസ് എസ് കെയ്ക്ക് കേന്ദ്രം നൽകാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാൻ ആവില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്കുള്ള ഫണ്ട് ആണത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നൽകുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നതെന്നും വി ശിവൻ കുട്ടി ആരോപിച്ചു.
إرسال تعليق