തിരുവമ്പാടി :
തൊണ്ടിമ്മൽ, ഗവൺമെൻറ് എൽ പി സ്കൂളിൽ തൊണ്ടിമ്മൽ, കൊടുവള്ളി ബ്ലോക്ക് ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ പ്രവർത്തി പൂർത്തീകരിച്ച
ശുചിമുറിയുടെ
ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ നിർവഹിച്ചു.
കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നതിനും, മറ്റു അനുബന്ധ പ്രവർത്തികൾക്കും വേണ്ടി അഞ്ചുലക്ഷം രൂപ കൂടി അനുവദിച്ചതായി ഉദ്ഘാടന വേളയിൽ ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ പ്രഖ്യാപിച്ചു
ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്കൂൾ തുറക്കുന്നതിന് മുമ്പായി പ്രവർത്തി പൂർത്തീകരിക്കുമെന്ന് പറഞ്ഞു.
വാർഡ് മെമ്പർ ബീന ആറാം പുറത്ത് അധ്യക്ഷതവഹിച്ചു.
ഹെഡ്മിസ്ട്രസ് രഹന മോൾ, ഷാഫി മാസ്റ്റർ,
പി.സിജു മാസ്റ്റർ, ബഷീർ മാസ്റ്റർ ചൂരക്കാട്ട്, കെ സുരേഷ്, ഗോപിനാഥൻ മൂത്തേടം, ഷമീർ ചൂരക്കാട്ട്,സ്മിന ടീച്ചർ, ദിനേശൻ, ശോഭന ടീച്ചർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
Post a Comment