കേരളക്കരയുടെ ഏറ്റവും വലിയ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ചുകൊണ്ടാണ് തുറമുഖം കമീഷനിങ് ചെയ്യുന്നത്. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചതിന് ശേഷം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. നിരവധി ആളുകൾ ചടങ്ങിന് സാക്ഷിയാകാൻ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ തലസ്ഥാനത്ത് ഇന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തലസ്ഥാനത്ത് രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ, കല്ലുമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.‍

കവടിയാർ- വെള്ളയമ്പലം- ആൽത്തറ – ശ്രീമൂലം ക്ലബ്, – ഇടപ്പഴിഞ്ഞി, പാങ്ങോട് മിലിട്ടറി ക്യാമ്പ്, പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടരുത്‌. ശംഖുംമുഖം, -വലിയതുറ, പൊന്നറ, കല്ലുംമൂട് -ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി, -ഈഞ്ചയ്ക്കൽ -മിത്രാനന്ദപുരം, എസ്‌പി ഫോർട്ട്, – ശ്രീകണ്ഠേശ്വരം പാർക്ക്, -തകരപ്പറമ്പ് മേൽപ്പാലം, -ചൂരക്കാട്ടുപാളയം, -തമ്പാനൂർ ഫ്ലൈഓവർ, -തൈക്കാട്
തമ്പാനൂർ –ഓവർ ബ്രിഡ്ജ് – കിഴക്കേകോട്ട –മണക്കാട് -കമലേശ്വരം -അമ്പലത്തറ–തിരുവല്ലം -വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട് -പുളിങ്കുടി- മുല്ലൂർ -മുക്കോലവരെയും തിരുവല്ലം -കുമരിച്ചന്ത -കല്ലുമൂട് -ചാക്ക – ഓൾസെയ്ന്റ്സ്- ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
 

Post a Comment

Previous Post Next Post