'നന്മയിൽ കൂട്ടുകൂടാം ,
ലഹരിയെ മറികടക്കാം
എന്ന പ്രമേയത്തിൽ പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.
ലഹരിയുടെ വിപത്തും അത് മനുഷ്യനെ നശിപ്പിക്കുന്ന രീതികളും തുറന്നു കാണിക്കുന്ന പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. പുല്ലൂരാംപാറ അങ്ങാടിയിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ജാഫർ സഖാഫി ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.
Post a Comment