ഓമശ്ശേരി:
ലഹരി വിപത്തിനും അരാജകത്വത്തിനുമെതിരെ ഐ.എസ്.എം മർക്കസുദ്ദഅവയുടെ ‘നല്ല കേരളം’ പദ്ധതിയുടെ ഭാഗമായി പുത്തൂർ യൂണിറ്റ് കമ്മിറ്റി നാഗാളികാവിൽ 'സൗഹൃദ മുറ്റം'സംഘടിപ്പിച്ചു.ലഹരിക്കെതിരെയും അരാജക വാദങ്ങൾക്കെതിരെയും യുവാക്കൾ ഒന്നിക്കണമെന്ന് 'സൗഹൃദ മുറ്റം'ആഹ്വാനം ചെയ്തു. അരാജകത്വം തിരുത്തണം,ലഹരിയെ തുരത്തണം എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉത്ഘാടനം ചെയ്തു.ഡോ:പി.അബ്ദുൽ റബീബ് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ലൈഫ്സ്റ്റൈൽ ട്രെയ്നർ മുഹ്സിന പത്തനാപുരം വിഷയാവതരണം നടത്തി.എം.പി.അസീം,ഐ.പി.ബഷീർ എന്നിവർ സംസാരിച്ചു.യൂണിറ്റ് പരിധിയിലെ നൂറോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ പങ്കെടുത്ത 'സൗഹൃദ മുറ്റം' ലഹരി വിരുദ്ധ പ്രതിജ്ഞയോടെയാണ് സമാപിച്ചത്.
ഫോട്ടോ:അരാജകത്വത്തിനും ലഹരിക്കുമെതിരെ പുത്തൂർ യൂണിറ്റ് ഐ.എസ്.എം.സംഘടിപ്പിച്ച 'സൗഹൃദ മുറ്റം' ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
Post a Comment