തിരുവമ്പാടി :
പുല്ലൂരാംപാറ,
നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു.
വജ്ര ജൂബിലി സ്മാരകമായി ലൈബ്രറിയുടെ കീഴിൽ നിർമ്മിക്കുന്ന വനിത വേദി കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും എം എൽ എ ൽനിർവഹിച്ചു.
ജൂബിലി യോ ധനുബന്ധിച്ചു തയാറാക്കിയ പുല്ലുറമ്പാറയുടെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീർ പ്രകാശനം മുഖ്യാധിതി ഹമീദ് ചേ ന്ന മംഗലൂർ നിർവഹിച്ചു.
നെഹ്രു ഉയർത്തിപ്പിടിച്ച ശാസ്ത്ര ബോധത്തിൽ അതിഷ്ഠിതമായ
സാമൂഹ്യ പുരോഗതി എന്ന കാശ്ചപ്പാടിനു വിരുദ്ധമായ നടപടികൾ രാജ്യത്ത് ഉണ്ടാകുന്നത് ആശങ്കഊളവാക്കുന്നതാണെന്നും ചരിത്ര സത്യങ്ങളെ തമസ്കരിക്കുവാനുള്ള നീക്കങ്ങൾ നടക്കുന്നതിനെതിരെ യുള്ള ചെറുത്തുനില്പ് ഉണ്ടവണമെന്നും ഹമീദ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേർസി പുളിക്കാട്ട് കെ ഡി ആന്റണി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി സി ആൻഡ്രൂസ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജോസ് മാത്യു സുവനീർ ചീഫ് എഡിറ്റർ കെ എഫ് ജോർജ് ജോളി ജോസഫ് ടി ജെ കുര്യാച്ച ൻ മേരി മാനുവൽ എന്നിവർ സംസാരിച്ചു തിരുവമ്പാടി മേഖലയിൽ അര നൂറ്റാണ്ടിലേറെയായി സേവനം
ചെയ്യുന്ന ഡോക്ടർ പി എം മത്തായി ലൈബ്രറിയുടെ ഏറ്റവും മികച്ച വായനക്കാരൻ തങ്കച്ചൻ പതിപറമ്പിൽ എന്നിവരെ ആദരിച്ചു.ജൂബിലി പ്രവർത്തന റിപ്പോർട്ട് ടി ടി തോമസ് അവതരിപ്പിച്ചു.ജൂബിലി കമ്മിറ്റി പ്രസിഡന്റ് ടി ജെ സണ്ണി സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനർ പി വി ജോൺ നന്ദി പറഞ്ഞു തുടർന്നു ലൈബ്രറിയുടെ സാംസ്കാരിക വേദികൺവീനർ എൻ ഉണ്ണികൃഷ്ണൻ നേതൃത്വം നൽകിയ കലാ സന്ധ്യ നടന്നു .
Post a Comment