തിരുവമ്പാടി :
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി മിൽമുക്കിൽ ആരംഭിച്ച റബ്ബർ-നാളികേര സംഭരണ ഡിപ്പൊയുടെയും, വെളിച്ചെണ്ണ വില്പന കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം *കേരള സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ ചെയ്യർമാൻ അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.*
ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്കു കാരണമാവുന്നതും ഉല്പാദന ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കാരണവശാലും പൊരുത്തപ്പെടാത്ത വിധത്തിൽ കുറഞ്ഞ വിലയിൽ വിപണികളിൽ ലഭിക്കുന്ന മാരകമായ മായം കലർന്ന വെളിച്ചെണ്ണയുടെ വ്യാപനം തടയുന്നതിന് കേന്ദ-സംസ്ഥാന സർക്കാരുകൾ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഡ്വ സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ചൈനയിൽ വെച്ച് നടന്ന 21-) മത് ലോക പട്ടം പറത്തൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചാർളി പറയൻകുഴിയെ ചടങ്ങിൽ വെച്ച് അഡ്വ. സോണി സെബാസ്റ്റ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു.
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈയ്ക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് വി.ഡി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻ്റെണി, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ജോയി മ്ലാക്കുഴി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സണ്ണി കിഴുക്കാരക്കാട്ട്, മനോജ് വാഴെപറമ്പിൽ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി, ലിസി സണ്ണി സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ്ജ് പാറെകുന്നത്ത്, അഡ്വ: ഷിബു തോട്ടത്തിൽ, ഫ്രാൻസിസ് സാലസ് ചെമ്പുകെട്ടിക്കൽ, ഷറീന കിളിയണ്ണി, മില്ലി മോഹൻ, നീന ജോഫി, സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, സുന്ദരൻ എ പ്രണവം, ടി.ഒ അബ്ദുറഹ്മാൻ, ഗിരീഷ് കുമാർ കൽപകശ്ശേരി, അഷ്ക്കർ ചെറിയമ്പലം, ഷിജു ചെമ്പനാനി, പി. പി ശിവരാമൻ, ബേബി മാളിയേക്കൽ, ഷാജി പൊന്നമ്പേൽ, സേവ്യർ കുന്നത്തേട്ട്, അമൽ നെടുങ്കല്ലേൽ, സുലൈഖ അടുക്കത്ത്, മറിയം യു.സി, ബാബു മൂത്തടത്ത്, ബഷീർ ചൂരക്കാട്ട്, മനോജ് മുകളേൽ പ്രസംഗിച്ചു.
Post a Comment