ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡ്‌ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടേയും അവരുടെ രക്ഷിതാക്കളുടേയും സംഗമം (ഹേർട്ട്‌ ടു ഹേർട്ട്‌) നാളെ (വെള്ളി) ഉച്ച തിരിഞ്ഞ്‌ 2.30 മുതൽ 5.30 വരെ അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ നടക്കും.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യും.പ്രശസ്ത സോഫ്റ്റ്‌ സ്കിൽ ട്രൈനർ പി.കെ.എം.അനസ്‌ ക്യാമ്പംഗങ്ങളുമായി സംവദിക്കും.

ഗൂഗിൾ ഷീറ്റ്‌ വഴി മുൻ കൂട്ടി രജിസ്റ്റർ ചെയ്ത 100 വിദ്യാർത്ഥികളും അവരുടെ 100 രക്ഷിതാക്കളുമാണ്‌ 'ഹേർട്ട്‌ ടു ഹേർട്ട്‌' സംഗമത്തിൽ പങ്കെടുക്കുകയെന്ന് വാർഡ്‌ മെമ്പർ യൂനുസ്‌ അമ്പലക്കണ്ടി അറിയിച്ചു.ലഹരിയുൾപ്പടെയുള്ള തിന്മകൾ അരങ്ങ്‌ വാഴുന്ന വർത്തമാന കാലത്ത്‌ രക്ഷിതാക്കൾക്കും കുട്ടികൾക്കും കടമയും ബാദ്ധ്യതയും ബോദ്ധ്യപ്പെടുത്തുന്നതിനും ജീവിത വിജയത്തിനുള്ള വഴികൾ തുറന്നു കൊടുക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടിയാണ്‌ 'ഹേർട്ട്‌ ടു ഹേർട്ട്‌' സംഗമം വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ വാർഡ്‌ വികസന സമിതി സംഘടിപ്പിക്കുന്നത്‌.

Post a Comment

Previous Post Next Post