തിരുവമ്പാടി : 
തിരുവമ്പാടി അമ്പലപ്പാറ വാർഡിൽ പ്രവർത്തിച്ചുവരുന്ന പ്രഭാതം സ്വാശ്രയസംഘം 150 കുടുംബങ്ങൾക്കുള്ള പഠനോപകരണ വിതരണം നടത്തി. ചേപ്പിലംക്കോട് പ്രദേശത്ത് നടന്ന ചടങ്ങ് വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ല ളത്തിൽ ഉൽഘാടനം ചെയ്തു. 


തിരുവമ്പാടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്: ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെൻ്റ് ജോസഫ് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ജിസ്സ്ലറ്റ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സംഘം പ്രസിഡന്റ് നിഷാദ് ഭാസ്ക്കർ നാരങ്ങാളി കുന്നേൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ' പ്രവീൺ തേറു പറമ്പ ശ്രീനിവാസൻ തേറു പറമ്പ് ,മനിഷ് കറളാട്ട് കുന്നേൽ ,നവാസ് ചാലിൽ  നൗഷാത് ചക്കരത്തൊടി, നിഖിൽ  തേറു പറമ്പിൽ ശ്യാം തേറു പറമ്പ് ,എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post