തിരുവമ്പാടി :
5 ദിവസങ്ങളായി കൂടരഞ്ഞി പൂവാറൻ തോട് ഉദയഗിരി ധർമശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ട്ടാ വാർഷിക മഹോത്സവത്തിനാണ് കൊടിയേറിയത്തോടെ തുടക്കമായത്.
പൂവാറൻ തോട് അങ്ങാടിയിൽ നിന്നും വാദ്യ മേളങ്ങളുടെയും നിരവതി ആളുകളുടെയും അകമ്പടിയിടെ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എത്തിയാണ് കൊടിയേറ്റം നടത്തിയത്.
കൊടിയേറ്റത്തിന് ക്ഷേത്ര ആചാര്യൻ നാരായണൻ നബൂതിരി കാർമികത്വം വഹിച്ചു തുടർന്ന് നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും മുക്കം തൃകുടമണ്ണ ശിവക്ഷേത്രം പ്രസിഡന്റുമായ രജെഷൻ വെള്ളാരം കുന്നത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യ്തു.
ശബരി മലക്ക് സമാനമായ രീതിയിലുള്ള ക്ഷേത്രത്തിൽ 5 ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ട്ടാ മഹോത്സവത്തിൽ വിശേഷാൽ പൂജകൾ അന്നദാനം കലാ പരിപാടികൾ എന്നിവ നടക്കും
എന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു .
ചടങ്ങിൽ ശശി മുണ്ടാട്ട് നിരപ്പേൽ , രാജൻ കന്നു വള്ളിയിൽ , രാമചന്ദ്രൻ വാൽ കണ്ടതിൽ , കമലഹാസൻ പുളിക്കൽ , രമേശ് കുന്നത് എന്നിവർ, സംസാരിച്ചു
إرسال تعليق