കോഴിക്കോട് :
ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം. സംഭവം കൊലപാതകമെന്ന് പൊലീസ്. നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹാര്‍ബറിന് സമീപത്തെ ലോഡ്ജിലാണ് കൊല്ലം സ്വദേശിയായ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. അനീഷ് എന്നയാളുടെ പേരിലാണ് കഴിഞ്ഞ ദിവസം ലോഡ്ജില്‍ റൂം എടുത്തിരുന്നത്.


നാല് പേരാണ് റൂം എടുക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് ലോഡ്ജ് ഉടമ പറയുന്നു. പിന്നീട് എപ്പോഴാണ് സോളമന്‍ ഈ റൂമിലേക്ക് എത്തിയതെന്ന് അദ്ദേഹത്തിന് അറിയില്ല. രാവിലെ റൂമിലേക്ക് കയറിയപ്പോഴാണ് ലോഡ്ജ് ഉടമ രക്തം കാണുന്നത്.

 തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴുത്തറുത്ത നിലയില്‍ സോളമെന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. എസിപി ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പ്രാഥമിക പരിശോധന നടത്തി.

Post a Comment

Previous Post Next Post