താമരശ്ശേരി: 
താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ പാതിവഴിയിൽ നിലച്ചുപോയ കെട്ടിട നിർമ്മാണ പ്രവർത്തി റീടെൻഡർ ചെയ്തതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു.

മുൻവർഷത്തിൽ നിർമ്മാണം ആരംഭിക്കുകയും  സ്ട്രക്ചറിൽ വർക്കുകൾ പൂർത്തിയാക്കിയപ്പോഴേക്കും  കരാറുകാരൻ സാമ്പത്തിക പ്രതിസന്ധിയിലാവുകയും തുടർന്ന് പ്രവർത്തി മുന്നോട്ട് പോകാതിരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി.

 ഇതിനെത്തുടർന്ന് എം.എൽ.എ. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും കരാറുകാരന് പാർട്ട് ബിൽ  അനുവദിക്കുകയും പ്രവർത്തി പൂർത്തിയാക്കാൻ സമയം നൽകുകയും ചെയ്തു, എന്നാൽ പ്രവർത്തി ഏറ്റെടുക്കാൻ കരാറുകാരൻ തയ്യാറാകാത്തതിനെ തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും  ശേഷിക്കുന്ന പ്രവർത്തികൾക്കായി പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

റീ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻതന്നെ നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ സാധിക്കുമെന്ന് എം.എൽ.എ. പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടാതെ, താമരശ്ശേരി ഡിപ്പോയുടെ സമഗ്രമായ വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സ്പെഷ്യൽ ബിൽഡിംഗ് വിഭാഗം അടുത്ത ദിവസം തന്നെ ഡിപ്പോ സന്ദർശിക്കുകയും അതുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

 

Post a Comment

أحدث أقدم