തിരുവമ്പാടി :
മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ദേശവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമങ്ങൾ നടത്തപ്പെടുന്നു.
പാമ്പഴിഞ്ഞ പാറ വാർഡ് (8) എട്ടിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മഹാത്മാ കുടുംബ സംഗമം പാമ്പഴിഞ്ഞ പാറയിൽ നടത്തി
പാമ്പഴിഞ്ഞപാറ വാർഡു മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ജോസ് മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം മില്ലി മോഹൻ മുഖ്യപ്രഭാക്ഷണം നടത്തി.
മണ്ഡലം പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി ,വാർഡ് മെമ്പർമാരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഹനീഫ ആച്ചപറമ്പിൽ, മൊയ്തീൻ കാട്ടിപ്പരുത്തി പ്രസംഗിച്ചു. അലവി പാമ്പഴിഞ്ഞപാറ, ഉമ്മർ, സാബു, റഷീദ്, അബ്ദുറഹ്മാൻ, മിനി കുനങ്കി തുടങ്ങിയവർ നേതൃത്വം നല്കി.
Post a Comment