പുതുപ്പാടി:
31-05-25 ന് സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരായ സുദീപ് ഓവർസിയർ, കാഷ്യർ ഗ്രേസി എന്നിവർക്ക് പുതുപ്പാടി KSEB ഇലക്ട്രിക്കൽ സെക്ഷനിൽ വച്ച് യാത്രയയപ്പ് പരിപാടി നടത്തി.

പ്രസ്തുത പരിപാടിയിൽ സ്റ്റാഫ്‌ സെക്രട്ടറി സുധീഷ് സ്വാഗതം പറഞ്ഞു.

സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ബിൻഷു അധ്യക്ഷൻ ആയിരുന്നു.


മുഖ്യാതിഥി കളായ ബാലുശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് കുമാർ, താമരശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നെരൂദ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

സീനിയർ സുപ്രണ്ട് സുജ, സബ് എഞ്ചിനീയർമാരായ ബിവീഷ്, ഷിനിത്, അബ്ദുൽ കരീം, തുടങ്ങി മറ്റു ജീവനക്കാരും ആശംസകൾ അറിയിച്ചു.
ജീവനക്കാർ ലളിതമായി ഒരു സംഗീത വിരുന്നും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഓവർസിയർ വിൽ‌സൺ നന്ദി പറഞ്ഞു..

Post a Comment

أحدث أقدم