ഓമശ്ശേരി: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വാർഡിലെ വിദ്യാർത്ഥി പ്രതിഭകളെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് (മങ്ങാട് ഈസ്റ്റ്) ഗ്രാമസഭയിൽ ഉപഹാരം നൽകി അനുമോദിച്ചു.2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളുടെ വാർഡിലെ ഗുണഭോക്തൃ ലിസ്റ്റിന് ഗ്രാമസഭ അന്തിമരൂപം നൽകി.2024-25 വാർഷിക ധനകാര്യ പത്രികയും 2025-26 വാർഷിക പദ്ധതി ഭേദഗതിയും ഗ്രാമസഭ അംഗീകരിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ജൂൺ 26 ന് നടത്തുന്ന 2 മില്യൻ പ്ലഡ്ജിൽ വാർഡിലെ ജനങ്ങളെ സജീവ പങ്കാളികളാക്കുന്നതിന് ഗ്രാമസഭ പദ്ധതികളാവിഷ്കരിച്ചു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഗ്രാമസഭ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ബീന പത്മദാസ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ പദ്ധതി വിശദീകരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.അമ്പിളി,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ശ്രുതി എന്നിവർ ക്ലാസ്സെടുത്തു.പഞ്ചായത്തംഗം കെ.പി.രജിത രമേശ്,വാർഡ് വികസന സമിതി കൺവീനർ കെ.കെ.മനോജ് കുമാർ,പട്ടിക വർഗ്ഗ ഉന്നതി ഊരു മൂപ്പൻ പി.ടി.ബാബു,ഗ്രാമസഭ കോ-ഓർഡിനേറ്റർ എ.വി.അജിത്ത്,അങ്കണവാടി വർക്കർ ബിജി ടീച്ചർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:മങ്ങാട് ഈസ്റ്റ് പതിനേഴാം വാർഡ് ഗ്രാമസഭയിൽ വിദ്യാർത്ഥി പ്രതിഭകൾക്ക് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരം കൈമാറുന്നു.
إرسال تعليق