ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ മണാശ്ശേരിയിൽ സംഘടിപ്പിച്ച അമ്പലക്കണ്ടി പ്രീമിയർ ലീഗ്‌ (എ.പി.എൽ.അണ്ടർ സിക്സ്റ്റീൻ) സീസൺ വണ്ണിൽ വെള്ളച്ചാലിൽ എഫ്‌.സി.ജേതാക്കളായി.രചന എഫ്‌.സിക്കാണ്‌ രണ്ടാം സ്ഥാനം.ഒന്നും രണ്ടും സ്ഥാനം നേടിയവർക്കും മികച്ച കളിക്കാർക്കും വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ട്രോഫിയും ഉപഹാരങ്ങളും സമ്മാനിച്ചു.

ഡോ:കെ.സൈനുദ്ദീൻ,ഡോ:യു.അബ്ദുൽ ഹസീബ്‌(വിൻ പോയിന്റ്‌),വർണ്ണം മജീദ്‌ പാച്ചൂസ്‌(സുലൈഖാസ്‌),പി.ടി.മുഹമ്മദ്‌ യാസീൻ(യാസീൻ മന്തി വില്ല),പി.പി.നൗഫൽ,നബീൽ നെരോത്ത്‌,കെ.ജാബിർ,പ്രൊഫ.കെ.നജ്‌മുദ്ദീൻ,സി.വി.അൽഫജർ,എ.കെ.ഇബ്രാഹീം കുട്ടി,അബ്ദുൽ ലത്വീഫ്‌ കുഴിമ്പാട്ടിൽ,കെ.നിസാർ,ഇ.കെ.ആരിഫ്‌,കെ.റിസ്‌വാൻ,സി.വി.ഫായിസ്‌,സി.വി.റിയാസ്‌,ഷാനു തടായിൽ,പി.ടി.ഹിജാസ്‌,കെ.എം.മുഹമ്മദ്‌ ഖൈസ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:അമ്പലക്കണ്ടി പ്രീമിയർ ലീഗിലെ ജേതാക്കൾക്ക്‌ വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ മ്പലക്കണ്ടി ട്രോഫി സമ്മാനിക്കുന്നു.

Post a Comment

Previous Post Next Post