കൊടുവള്ളി :
മാനിപുരം എയുപി സ്കൂളിൽ സ്കൂൾ മാനേജ്‌മെന്റ് നവീകരിച്ച് നൽകിയ പ്രീ പ്രൈമറി കെട്ടിടങ്ങൾ നഗരസഭ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ ഉദ്ഘാടനം ചെയ്തു. പുതുതായി പ്രീ പ്രൈമറി വിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥികൾക്കായി വിദ്യാലയം പ്രവേശനോത്സവം സംഘടിപ്പിച്ചു.
പന്ത്രണ്ട് ലക്ഷം രൂപ ചിലവ് വരുന്ന പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ വർണ്ണകൂട് പദ്ധതിക്കും ആരംഭം കുറിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ടി എം ലിനീഷ് അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ മക്കാട്ട് സൂരജ്, പ്രധാനാധ്യാപിക കെ സതി, എം പി ടി എ ചെയർപേഴ്സൺ കെ റാബിയ, പി പ്രമീള, പി സിജു, അജിത, കെ നവനീത് മോഹൻ,
പി അനീസ്,പ്രത്യുഷ
പി പി ധനൂപ് എന്നിവർ സംസാരിച്ചു.
Post a Comment