ഓമശ്ശേരി :
പ്രവേശനോത്സവ പരിപാടികളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നവാഗതരായ വിദ്യാർഥികൾക്ക് സ്വീകരണം നൽകി.
പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി നിർവഹിച്ചു.



ഫാ. സിറിൻ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് അബ്ദുൽ സത്താർ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് സ്റ്റാഫ് സെക്രട്ടറി ബിജില സി കെ വിദ്യാർഥിപ്രതിനിധി ഡെലീഷ റാബിയ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പായസ വിതരണം നടത്തി.
പ്രവേശനോത്സവ പരിപാടികൾക്ക് അധ്യാപകരായ ബിജു മാത്യു ഷാനിൽ പി എം ഷബ്ന എം എ ശിൽപചാക്കോ സാന്ദ്ര സെബാസ്റ്റ്യൻ സിസ്റ്റർ ജെയ്സി ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم