ഓമശ്ശേരി:
വര്‍ണാഭമായ ചടങ്ങുകളോടെ ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളില്‍ പ്രവേശനോത്സവം നടന്നു. സ്കൂളിലെ മുഴുവൻ അധ്യാപകരുടേയും, പിടിഎ ഭാരവാഹികളുടേയും, ജെ ആർ സി കേഡറ്റുകളുടേയും അകമ്പടിയോടെ പുതുതായി സ്കൂളിലെത്തിയ കുരുന്നുകളെ വരവേറ്റു കൊണ്ടാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.
ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിൻസിപ്പാൾ കെ.സജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ എ കെ അബ്ദുല്ല അധ്യക്ഷനായി. സ്കൂൾ മാനേജ്മെൻറ് ഭാരവാഹികളായ പി വി അബ്ദുറഹ്മാൻ മാസ്റ്റർ, യുകെ ഹുസൈൻ,എ. കെ. മൊയ്തീൻ മുസ്ലിയാർ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ സൗദ. പി.കെ പരിപാടിയുടെ നന്ദി പറഞ്ഞു.
إرسال تعليق