കൊടുവള്ളി:-
മാനിപുരം എയുപി സ്കൂളിൽ വായനാദിന മാസാചരണത്തിന് തുടക്കം കുറിച്ചു, പി എൻ പണിക്കരുടെ ഓർമ്മ പുതുക്കിക്കൊണ്ട് കുട്ടികളിൽ വായനയുടെ പ്രാധാന്യം എത്രമാത്രം  ഉണ്ടാകണം എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു യുവ എഴുത്തുകാരി  നിഷ ആൻറണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു

കേരള സ്റ്റേറ്റ് അമേച്ചർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകൻ ബാലൻ മാഷെയും ചടങ്ങിൽ ആദരിച്ചു. 

കഥാവിഷ്കാരം ,കവിത പാരായണം, കഥ പറയൽ തുടങ്ങിയ നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി. കെ.അജിത അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ സതി സ്വാഗതം പറഞ്ഞു, എം പി ടി എ ചെയർപേഴ്സൺ റാബിയ അഷറഫ്, എസ്. ആർ ജി കൺവീനർ പി.സിജു, സ്റ്റാഫ് സെക്രട്ടറി. 
പി. പ്രമീള, വിദ്യാരംഗം കൺവീനർ ജെസ്സി പി. കെ,ശോഭന. കെ, 
കെ. പ്രശോഭ്, സായി കിരൺ, സുജ. ടി.എം, ശിൽപ പി. എസ്,രജീഷ്. കെ, പിടിഎ, എം പി ടി എം അംഗങ്ങൾ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

أحدث أقدم