തിരുവമ്പാടി :
ടീംസ് ഓഫ് മെല്ലാനിച്ചാൽ  ചാരിറ്റബിൾ സൊസൈറ്റി നിർധന കുടുംബങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
 ടീംസ് ഓഫ് മെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ബിനു വടയാറ്റുകുന്നേൽ  അധ്യക്ഷതയിൽ രക്ഷാധികാരി ജോസ് സക്കറിയാസ് അഴകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

 വാർഡ് മെമ്പർ  ഷൈനി ബെന്നി, പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബോണി അഴകത്ത്, ശിവദാസൻ അരീക്കൽ, ലിബി ചാക്കോ, സജി കുറ്റിക്കാട്ടുമണ്ണിൽ, ജലീൽ ഉള്ളാടൻ, റംഷാദ് ചെറുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

 സൊസൈറ്റി സെക്രട്ടറി സിബി വെട്ടിക്കാട്ടിൽ സ്വാഗതവും  ടോമി മറ്റത്തിൽ നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post