തിരുവമ്പാടി : മേലേപൊന്നാങ്കയത്ത് വീടിനോട് ചേർന്ന് കാട്ടാന
മുരിങ്ങയിൽ മൈക്കിൾ ' ആഗസ്തി പ്ലാത്തോട്ടത്തിൽ 'കുഞ്ഞുണ്ണി നായർ, ഗോപിനാഥൻ പുത്തൻ പുരയിൽ, ഷാജി അനന്തശേരി എന്നിവരുടെ പുരയിടത്തിനോട് ചേർന്നുനിൽക്കുന്ന കൃഷി ഇടത്തിൽ തെങ്ങ്, കമുങ്ങ്, ജാതി, കൊക്കൊ, വാഴ, കപ്പ മുതലായ സർവ്വ കൃഷികളും വ്യാപകമായി നശിപ്പിച്ചു. 


 തുടർച്ചയായി കാട്ടാന ഇറങ്ങുന്ന പ്രദേശത്ത് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 
കാട്ടന കൃഷി നാശം വിതച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ നേതാക്കൾ സന്ദർശിച്ചു.

വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നു കയറുന്നത് തടയുന്നതിന് വനംവകുപ്പ് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും അതുപോലെതന്നെ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഉടനടി മതിയായ നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗഭീക്ഷണി മൂലം  വീടുകളിൽ നിന്നും ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് പ്രദേശത്തുള്ളതെന്നും ആയതുകൊണ്ട് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് വനപാലകർ ഇവിടെ  സ്ഥിരം കാവൽ ഏർപ്പെടുത്തണമെന്നും  വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യാഗസ്ഥരോട് നേതാക്കൾ ആവശ്യപ്പെട്ടു.
മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, മണ്ഡലം സെക്രട്ടറിമാരായ, ഷിജു ചെമ്പനാനി, ബിനു പുതുപ്പറമ്പിൽ, ബൂത്ത് പ്രസിഡണ്ട് സോണി മണ്ഡപത്തിൽ എന്നിവർ നേതൃത്വം നല്കി.

മനോജ് വാഴേപ്പറമ്പിൽ
(തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്)
Mb+91 94954 12425

Post a Comment

Previous Post Next Post