തിരുവമ്പാടി :പുല്ലൂരാംപാറ,
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നീ  ലക്ഷ്യങ്ങളോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ്‌ യു.പി സ്കൂളിൽ പെൻബിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. 

പുല്ലൂരംപാറയിലെ എറൈസ് ക്ലബ്‌ സ്പോൺസർ ചെയ്ത പേപ്പർ പേനകൾ  എറൈസ് വൈസ് പ്രസിഡന്റ്‌  റോസമ്മ ചാണ്ടി  വിദ്യാർത്ഥി പ്രതിനിധി ജെന്ന അഗസ്റ്റിന് കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

 ഭിന്നശേഷിക്കാരനായ തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി സുനീഷ് നിർമിച്ച വിത്തുപേനകളാണ് ലഭിച്ചത്. വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡണ്ട് സിജോയ് മാളോ ല,അധ്യാപകരായ അബ്ദുൾ റഷീദ്, റോഷിയ ജോസഫ്  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതെ സ്കൂളിൽ സ്ഥാപിച്ച പെൻ ബിന്നിൽ  നിക്ഷേപിക്കുകയും പകരം കുട്ടികൾക്ക് പരിസ്ഥിതി സൗഹൃദമായ പേപ്പർ പേനകൾ നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഒപ്പം സമൂഹത്തിലെ നിർധനരായവർക്കു ഒരു കൈത്താങ്ങാകുവാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

Post a Comment

أحدث أقدم