ഓമശ്ശേരി:
ഓമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതു യോഗം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മികച്ച ക്ഷീര കർഷകർക്കും ക്ഷീര കർഷകരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉപഹാരം കൈമാറി.

സംഘം ഡയറക്ടർ അഗസ്റ്റിൻ ജോസഫ്‌ കണ്ണേഴത്ത്‌ സ്വാഗതവും സംഘം സെക്രട്ടറി പി.എം.കേശവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.പഞ്ചായത്ത്‌ മെമ്പർമാരായ ബീന പത്മദാസ്‌,എം.ഷീല,കൊടുവള്ളി ബ്ലോക്‌ ക്ഷീര വികസന ഓഫീസർ റെജി മോൾ ജോർജ്ജ്‌,ഓമശ്ശേരി ഗവ:മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ:ധന്യ ജോസ്‌,സംഘം ഡയറക്ടർമാരായ വി.ജെ.മത്തായി,അപ്പച്ചൻ മൈക്കിൾ,പി.ശൈലജ എന്നിവർ സംസാരിച്ചു.

ഓമശ്ശേരി സംഘത്തിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനായി മൊയ്തീൻകുട്ടി മൈലാടം പാറക്കൽ (തടത്തുമ്മൽ),ഏറ്റവും കൂടുതൽ പാൽ അളന്ന രണ്ടാമത്തെ കർഷകനായി കെ.സി.കൃഷ്ണൻ കാട്ടുമുണ്ടയിൽ,മൂന്നാമത്തെ കർഷകനായി ടി.അബ്ദുല്ല തെറുകയിൽ എന്നിവരെ തിരഞ്ഞെടുത്തു.ഇവർക്ക്‌ വാർഷിക പൊതുയോഗത്തിൽ വെച്ച്‌ ക്യാഷ്‌ അവാർഡും ഉപഹാരങ്ങളും കൈമാറി.

ഫോട്ടോ:ഓമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم