ജിദ്ദ: സൗദി അറേബ്യയില്‍യില്‍ പൊലീസ് പിടിയിലായ വയനാട് അയ്യന്‍കൊല്ലി സ്വദേശിനി ഫിലോമിനയെ പൊലീസ് വിട്ടയച്ചു. റിയാദില്‍ വെച്ചാണ് ഇവരെ മോചിപ്പിച്ചത്. നിരോധിത മരുന്ന് കൈവശം വെച്ചതിനാണ് നഴ്‌സായ ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.



ഒക്ടോബര്‍ 10ന് നാട്ടില്‍ നിന്ന് സൗദിയിലേക്ക് മടങ്ങുമ്പോള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് റിയാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവരെ കാണാനില്ല എന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ജിദ്ദ വിമാനത്താവളത്തില്‍ ഫിലോമിനയുടെ പാസ്‌പോര്‍ട്ടും രേഖകളും പിടിച്ചുവെക്കുകയായിരുന്നു. പിന്നാലെ ഫിലോമിനയെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലാണെന്ന് കണ്ടെത്തിയത്.

നാട്ടില്‍ ഉപയോഗിക്കുന്ന പല മരുന്നുകളും സൗദിയില്‍ നിരോധിക്കപ്പെട്ടവയാണ്. ഇതറിയാതെ നാട്ടില്‍ നിന്ന് പലരും മരുന്നുകളുമായി എത്താറുണ്ട്. ഇത് കണ്ടെത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.



 

Post a Comment

أحدث أقدم