തിരുവമ്പാടി :
ലഹരി വിരുദ്ധ ആചരണത്തോടോനു ബന്ധിച്ച്
തിരുവമ്പാടി ഇൻഫൻറ് ജീസസ് ഹൈസ്കൂളിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.
വിമൻ എക്സൈസ് ഓഫീസർ താമരശ്ശേരി മിസ്സിസ് ലതാ മോൾപരിപാടി ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി.

രണ്ട് സെക്ഷനുകളിലായി നടത്തപ്പെട്ട ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് ഏറെ അറിവ് പകരുന്നതായിരുന്നു
കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾ തീർക്കുവാൻ ശ്രദ്ധ കൊടുക്കുകയും ചെയ്തു
എന്നത് ഈ ക്ലാസിൻ്റെ പ്രത്യേകതയായിരുന്നു
ഉച്ചകഴിഞ്ഞ് ഉള്ള സെക്ഷനിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ യൂണിറ്റ് തല ലഹരി വിമുക്ത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യപ്പെട്ടു
കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ ക്ലാസ്സ്ഏതൊരു ചോദ്യത്തിനും
സംശയനിവാരണം നടത്താൻ പറ്റിയ ഒരു വ്യക്തിയെതന്നെ ലഭിച്ചതിൽ കുട്ടികൾക്ക് സന്തോഷമുണ്ട്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ സി .എം .സി ഇന്നത്തെ പരിപാടിയിൽ സ്വാഗതം ആശംസിച്ചു. കോഡിനേറ്റർ സിസ്റ്റർ മരിയ സി എം സി നന്ദി അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post