തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നേഴ്സിങ് സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ എ മുഹമ്മദലി വൃക്ഷ തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ പരിസ്ഥിതിദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,നഴ്സിംഗ് കോളേജ് ട്യൂട്ടർ ജോബ്സി ജോർജ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷന്‍ ലാല്‍ , സെല്‍വകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, ശരണ്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
'പ്ലാസ്റ്റിക് മലിനീകരണം' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ ലഘുനാടകം അവതരിപ്പിച്ചു. എഫ് എച്ച്സിയിലെ പച്ചത്തുരുത്തിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി ദിന പ്രത്ജ്ഞ ചൊല്ലുകയും ചെയ്തു. എട്ടാം വാർഡിലെ പാമ്പിഴഞ്ഞ പാറയിലെ വീടുകളിൽ കയറി ആരോഗ്യബോധവൽക്കരണം നടത്തുകയും ചെയ്തു. പരിപാടിക്ക് എംജി വിജിമോൾ, സിഡിഎസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, ഖദീജ, ഷീബ എന്നിവർ നേതൃത്വം നൽകി.
Post a Comment