തിരുവമ്പാടി :
സേക്രഡ് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടിയോടൊപ്പം ഗ്രാമപഞ്ചായത്തും, കൃഷിഭവനും ഒന്നു ചേർന്ന് വിദ്യാലയ പരിസരത്ത് വരും തലമുറയ്ക്ക് വേണ്ടി ഫലവൃക്ഷങ്ങൾ നട്ടു.
തിരുവമ്പാടിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ,വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ
മാൻ , മാനേജർ ഫാ. തോമസ് നാഗ പറമ്പിൽ, കൃഷി ഓഫീസർ ഫാസിൽ വി . എസ് ,സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ എന്നിവർ വൃക്ഷത്തെകൾ നട്ട് പരിസ്ഥിതിസംരക്ഷണ ചിന്തകൾ കുട്ടികൾക്ക് പകർന്നു നൽകി.
പ്രകൃതിസംരക്ഷണ ഗാനമാലപിച്ച് കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൻ്റെ കാവൽക്കാരാകുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക്ക് മാലിന്യ മുക്ത ചിന്തയ്ക്കൊപ്പം എല്ലാ വിദ്യാർത്ഥികളും ഉപയോഗിച്ച് മഷി തീർന്ന പഴയ പ്ലാസ്റ്റിക്ക്പേനകൾ ഹരിതകർമ്മസേനയ്ക്ക് നൽകി.
അണ്ണാറക്കണ്ണനും തന്നാലായത് പദ്ധതി പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, പരിസ്ഥിതി ദിന വിഷയാവതരണം, പോസ്റ്റർ നിർമ്മാണം മുതലായ വ്യത്യസ്ത പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
അധ്യാപകരായ ഡാനി തോമസ്, ജെസി. പി.ജെ, ,ഡെൽന ബോബി നിഷ പോൾ ,ധന്യ ബിനോജ്, ബീന റോസ്, ജോസ് ജോസഫ്, അജയ് മാത്യു, അരുൺ ജോസഫ്, അഞ്ചു ബെൻ പി ടി എ പ്രസിഡൻറ് സിജു എന്നിവർ നേതൃത്വം നൽകി.
Post a Comment