ഓമശ്ശേരി:പതിനാറാം വാർഡിലെ നിർമ്മാണം പൂർത്തീകരിച്ച മങ്ങാട് ഓട്ടക്കാഞ്ഞിരം കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ കെ.ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. ഗംഗാധരൻ,ബ്ലോക് പഞ്ചായത്ത് മെമ്പർ ടി.മഹ്‌റൂഫ്, വാർഡ് വികസനസമിതി കൺവീനർ ഒ.കെ.സദാനന്ദൻ,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.അബ്‌ദുൾ നാസർ,പഞ്ചായത്ത് മെമ്പർമാരായ മൂസ നെടിയേടത്ത്,ഡി.ഉഷാദേവി ടീച്ചർ,വാർഡ് വികസന സമിതി അംഗങ്ങളായ പി.ടി.സുരേഷ്,സതീദേവി,പി.സി.പ്രകാശൻ,വി.സി.അരവിന്ദൻ,സി.ഡി.എസ്.അംഗം നസീമ,ഒ.കെ.സുകുമാരൻ,കുടിവെള്ള പദ്ധതി ചെയർമാൻ സാജുദ്ദീൻ,ഒ.കെ.ഗഫൂർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിലുൾപ്പെടുത്തി അനുവദിച്ച 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.മുപ്പത്തിയഞ്ച് കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്.
ഫോട്ടോ:മങ്ങാട് ഓട്ടക്കാഞ്ഞിരം കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق